കോവിഡ് മഹാമാരിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കോഴിക്കോട് ജിലാ ഭരണകൂടം വികസിപ്പിച്ചെടുത്ത കോവിഡ് 19 ജാഗ്രതാ പദ്ധതിയ്ക്ക് സംസ്ഥാന ഇ- ഗവേണൻസ് അവാർഡുകൾ ലഭിച്ചു. ഇ ഹെൽത്ത്, ഇ മെഡിസിൻ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, കോവിഡ് പ്രതിരോധത്തിലെ നൂതന പദ്ധതികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ ഭരണകൂടത്തിന് കോവിഡ് 19 ജാഗ്രത പദ്ധതിയിലൂടെ ലഭിച്ചു.
2019 – 20, 2020 – 21 വർഷങ്ങളിലെ അവാർഡുകളാണ് വിതരണം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഉമ്മർ ഫാറൂഖ് വി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എ, എൻ. ഐ.സി ടെക്നിക്കൽ ഡയറക്ടർ റോളി, ഐ.ടി മിഷൻ ഡി.പി. എം മിഥുൻ കൃഷ്ണ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.