തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പറമ്പത്ത് ബസാറിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.
എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 10.10 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിൽ രണ്ടിടങ്ങളിൽ കൂടി ഹൈമാസ്സ് ലൈറ്റ് സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി കഴിഞ്ഞു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം ജലീൽ സ്വാഗതവും വിനോദ് കുമാർ എസ് എം. നന്ദിയും പറഞ്ഞു.