കേരള മീഡിയ അക്കാദമി ഹയർ സെക്കന്ററി, കോളേജ്  വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന  ക്വിസ് പ്രസ് 2022 പ്രശ്‌നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരം ഡിസംബർ 6 രാവിലെ 11ന്  തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതീ വിദ്യാലയത്തിൽ എ ഡി ജി പി, എം ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്യും. സരസ്വതീ വിദ്യാലയം ചെയർമാൻ ഡോ. ജി. രാജ്‌മോഹൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു മുഖ്യ പ്രഭാഷണം നടത്തും.

സരസ്വതീ വിദ്യാലയ പ്രിൻസിപ്പൽ ഷൈലജ ഒ.ആർ., കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, അസി. സെക്രട്ടറി പി.കെ. വേലായുധൻ എന്നിവർ സംസാരിക്കും.

ക്വിസ് പ്രസ് 2022 നോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി ബോധവത്കരണ ക്ലാസും ഫോട്ടോ പ്രദർശനവും പ്രശസ്ത ചലച്ചിത്ര താരം മധുപാൽ ഉദ്ഘാടനം ചെയ്യും. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി.സുനിൽ കുമാർ ലഹരി വിരുദ്ധ ക്ലാസ് നയിക്കും.

ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും പ്രശസ്തിപത്രവുമാണ് ഫൈനൽ മത്സരത്തിലെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അമ്പതിനായിരം രൂപ. മേഖലാ മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും നൽകും.

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾ രാവിലെ 8.30 ന് സരസ്വതീ വിദ്യാലയത്തിലെത്തി സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്തണം. വിശദ വിവരങ്ങൾക്ക്: www.keralamediaacademy.org, 9447225524, 9633214169.