കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി യോഗ്യത എന്നിവ ഉണ്ടായിരിക്കണം. 2022 ഒക്‌ടോബര്‍ 28 ന് 20 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം www.kudumbashree.org  ല്‍ ലഭിക്കും. അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്്, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി, ഫോട്ടോ സഹിതം ഡിസംബര്‍ 12 ന് വൈകീട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട്- 678001 ല്‍ നല്‍കണം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ടതില്ലെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.