വയനാട് ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ലക്ഷം രൂപ ചിലവില്‍ നവീകരിച്ച പുളിഞ്ഞാല്‍ ഗവ.ഹൈസ്‌കൂളിലെ ക്ലാസ്സ് റൂമുകള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി.മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക ബിന്ദു സുഭാഷ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി അയ്യൂബ്, വള്ളുവശ്ശേരി ഹഷീം, എം.കെ രോഹിത്, കെ.രാഗേഷ്, ശബാന റഹീം, കെ.നാസര്‍, സി.ലൈല, രൂപ്ന അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.