കോട്ടയം: 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കൾക്കായി നടത്തിയിരുന്ന മസ്റ്ററിംഗ് ഇനിയും പൂർത്തായാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ട കർഷക പെൻഷൻ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ മസ്റ്റർ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയ പ്പെടുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കു ന്നതിനായും എല്ലാ മാസവും ഒന്നു മുതൽ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ല എന്ന കാരണത്താൽ പെൻഷൻ തടയപ്പെട്ടവർക്ക് ഒക്‌ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ലഭിക്കുന്നതിന് ഒരാഴ്ചക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്റർ ചെയ്യുന്നതിനായി 30 രൂപയും ഹോം മസ്റ്ററിംഗ് 130 രൂപയും ഗുണഭോക്താക്കൾ നേരിട്ട് വഹിക്കണം.