സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്. ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ ഡിപ്ലോമ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031 / 8075553851.