പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുളിക്കീഴ് ഡിവിഷനിലെ അംഗം മായ അനില്‍ കുമാറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് എഡിഎം ബി. രാധകൃഷ്ണന്‍ നേതൃത്വം നല്‍കി. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ നിലവിലുണ്ടായ ഒരു ഒഴിവിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റ് ആരും തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
