ആലപ്പുഴ: സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധസേന പതാക ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സായുധസേന പതാകനിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് റിട്ട. വിങ് കമാന്‍ഡര്‍ സി.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ല സൈനിക ക്ഷേമ ഓഫീസര്‍ റിട്ട. വിങ് കമാന്‍ഡര്‍ വി.ആര്‍. സന്തോഷ്, അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവ പരിഷത്ത് സംസ്ഥാന സെക്രട്ടറി റിട്ട. കേണല്‍ എന്‍.എസ്. റാം മോഹന്‍, കേണല്‍ ആര്‍. ജഗദീഷ് ചന്ദ്രന്‍, റിട്ട. കേണല്‍ എം.സണ്ണി കുര്യന്‍, നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ ജില്ല സെക്രട്ടറി വി.എം. പുരുഷോത്തമന്‍, ജില്ല സ്റ്റേഷന്‍ കാന്റീന്‍ മാനേജര്‍ റിട്ട. ലഫ്. കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, അസിസ്റ്റന്റ് ജില്ല സൈനിക ഓഫീസര്‍ എം.കെ. സുരേഷ് കുമാര്‍, സലിം, എസ്. വിജയന്‍ പിള്ള, എന്‍.സി.സി. കേഡറ്റുകള്‍, റിട്ട. സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.