കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും 2019 ഡിസംബർ 31 വരെ പെൻഷനായതും നാളിതുവരെ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടില്ലാത്തതുമായ പെൻഷനർ എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്തുന്നതിന് സമയം അനുവദിച്ചു. മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്ന പെൻഷൻകാർ ഈ അവസരം പ്രയോജനപ്പെടുത്തി അക്ഷയ കേന്ദ്രങ്ങൾ മുഖേന നിർബന്ധമായും മസ്റ്ററിംഗ് ചെയ്യണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.