കായികമേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം അത്ഭുതാവഹം- ജില്ല കളക്ടര്‍
കായികതാരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ ജില്ല, ബ്ലോക്ക് തലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം അത്ഭുതപ്പെടുത്തുന്നതാണെന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍
കലവൂര്‍ എല്‍.എസ്.എച്ച്. ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. വിദ്യാഭ്യാസമേഖലയ്ക്കും കായികമേഖലയ്ക്കും നല്‍കുന്ന തുല്യപ്രാധാന്യമാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളുടെ കലാ, സാംസ്‌കാരിക, കായിക മേഖലകളിലെ മികവുകള്‍ പ്രകാശിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും സംസ്ഥാന യുവജന ബോര്‍ഡും സംയുക്തമായി നടത്തുന്ന ജില്ല കേരളോത്സവം ആര്യാട് ബ്ലോക്ക് പരിധിയിലെ വിവിധയിടങ്ങളിലായാണ് നടക്കുന്നത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ആറ് നഗരസഭകളില്‍ നിന്നുമുള്ള രണ്ടായിരത്തോളം കായിക പ്രതിഭകളാണ് ജില്ലാതല കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.
ചടങ്ങില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാനുമായ ടി.വി അജിത് കുമാര്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.ഡി മഹീന്ദ്രന്‍, ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജി വിഷ്ണു, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ഉല്ലാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം പി.ജി. സുനില്‍കുമാര്‍, യുവജന ബോര്‍ഡ് ജില്ല കോ ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവല്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്‍. പ്രദീപ്കുമാര്‍, യുവജന ബോര്‍ഡ് ജില്ല പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ തുടങ്ങിയവര്‍ പങ്കെടുത്തു.