വയനാട് ജില്ലാ കേരളോത്സവത്തിന് കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ നാളെ (വെള്ളി) തുടക്കമാകും. വൈകീട്ട് 4 ന് ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യാതിഥിയാകും. കല്‍പ്പറ്റ എന്‍.എസ്.എസ് സ്‌കൂളില്‍ ഇന്ന് സ്റ്റേജിതര മത്സരങ്ങളും 10, 11 തീയതികളില്‍ സ്റ്റേജ് മത്സരങ്ങളും നടക്കും.

ഡിസംബര്‍ 12,13,14 തീയതികളിലാണ് കായിക മത്സരങ്ങള്‍ നടക്കുന്നത്. ജില്ലയിലെ വിവിധ വേദികളിലാണ് കായിക മത്സരങ്ങള്‍ നടക്കുക. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ മരവയല്‍ ജില്ലാ സ്റ്റേഡിയത്തിലാണ്. ഡിസംബര്‍ 11 ന് വൈകീട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയാകും.