ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) യുടെയും ഐ.സി.എം.ആറിന്റെയും ആഭിമുഖ്യത്തിൽ “മോണോക്ലോണൽ ആന്റി ബോഡികൾ (mAb), ബയോളജിക്കൽസിന്റെ വളർന്നു വരുന്ന കാലഘട്ടം: ഉൽപ്പാദനത്തിന്റെ തത്വങ്ങൾ, ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക്‌സ് ആൻഡ് തെറാപ്പ്യുട്ടിക്സ്” എന്ന വിഷയത്തിൽ ദ്വിദിന ശില്പശാലയും പരിശീലന പരിപാടിയും തുടങ്ങി.

 വൈറസ് ജന്യരോഗങ്ങളുടെ നിർമാർജനത്തിന് വേണ്ടിയുള്ള മോണോക്ലോണൽ ആന്റിബോഡികളുടെ ഗവേഷണം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ തുടങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

ലോകം ഇന്ന് നേരിടുന്ന വൈറസ് സാംക്രമിക രോഗങ്ങളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും വളർന്നു വരുന്ന ശാസ്ത്ര -സാങ്കേതിക വിദ്യ ഉപയോഗിച്ച് മോണോക്ലോണൽ ആന്റിബോഡി മുഖേന ഇവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും, മോണോക്ലോണൽ ആൻറിബോഡിയിൽ അധിഷ്ഠിതമായ വൈറസ് രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കും ഉതകുന്നതും, മോണോക്ലോണൽ ആന്റിബോഡിയുടെ വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ പറ്റിയും ഉള്ള പ്രബന്ധങ്ങൾ പദ്മശ്രീ ഡോ ലളിത് കുമാർ, ഡോ. ദേവീന്ദർ സെഗാൾ, ഡോ.തൃപ്തി ശ്രീവാസ്തവ,പ്രൊഫ. ദീപക്ക് നായർ, ഡോ.ചന്ദ്രേഷ് ശർമ, ഡോ.ചിത്ര അരവിന്ദ് ഉൾപ്പെടെയുള്ള വിദഗ്ദർ അവതരിപ്പിച്ചു.

മോണോക്ലോണൽ ആന്റിബോഡിയെക്കുറിച്ചുള്ള പന്ത്രണ്ടോളം മൊഡ്യുളുകളുടെ പരിശീലന സെഷൻ 9നു നടക്കും.