ആധുനിക കാലഘട്ടത്തിൽ കാർഷിക മേഖലയിലെ സംരംഭകങ്ങളിൽ ഡ്രോണുകൾ അനിവാര്യമായ പങ്ക് വഹിക്കുന്നതിനാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വ്യവസായ വാണിജ്യ വകുപ്പ് കാർഷിക മേഖലയിൽ ഡ്രോണുകളുടെ ഉപയോഗങ്ങളെ കുറിച്ച് അഞ്ച്  ദിവസത്തെ ശിൽപശാല സംഘടിപ്പിക്കും. കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്ററിൽ ഡിസംബർ 19 മുതൽ 23 വരെയാണ് പരിശീലനം. മൈക്രോ ന്യൂട്രിയന്റ് ആപ്ലിക്കേഷൻ, വിളകളുടെ എണ്ണം, നാശനഷ്ടം എന്നിവ വിലയിരുത്തൽ, വിളവ് കണക്കാക്കൽ തുടങ്ങിയ സെഷനുകൾ ആണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ 1180 രൂപ ആണ് അഞ്ച് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. തെരഞ്ഞെടുത്തവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി ഡിസംബർ 13ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്:  0484-2532890/2550322.