കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്കായി ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകത്വ സാധ്യതകളെ കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കും. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ തൃശ്ശൂരിൽ 16 നാണ് പരിശീലനം സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ www.kied.info-ൽ ഓൺലൈനായി ഡിസംബർ 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുത്ത 50 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/2550322.