രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു.
സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ,അക്കാദമി ചെയർമാൻ രഞ്ജിത് ,വൈസ് ചെയർമാൻ പ്രേംകുമാർ ,സെക്രട്ടറി സി അജോയ്,ജനറൽ കൗൺസിൽ അംഗങ്ങളായ പ്രദീപ് ചൊക്ലി, പ്രകാശ് ശ്രീധർ, മമ്മി സെഞ്ച്വറി ,ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപികാ സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് രാജ്യാന്തര മേളയുടെ വരവറിയിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ടൂറിങ് ടാക്കീസിന് നേതൃത്വം നൽകിയവരെ ആദരിച്ചു.