കാൻ ചലച്ചിത്ര മേളയിൽ പുരസ്‌കാരവും ജനപ്രീതിയും നേടിയ ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയിൽ ഉദ്ഘാടന ചിത്രമാകും .ഉദ്ഘാടനചടങ്ങുകൾക്കു ശേഷം നിശാഗന്ധി ഓപ്പൺ തിയേറ്ററിലാണ് പ്രദർശനം .ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.
ആഫ്രിക്കയിൽനിന്ന് ബെൽജിയത്തിലെത്തുന്ന അഭയാർഥികളായ രണ്ട് കുട്ടികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ടോറി ആൻഡ് ലോകിത. യാത്രക്കിടയിലും ശേഷവും ഇരുവരും നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം ചർച്ചചെയ്യുന്നത് .ദാര്‍ദന്‍ ബ്രദേഴ്‌സാണ് കാൻ ,ലൂമിയർ ,യൂറോപ്യൻ തുടങ്ങിയ അൻപതിലധികം മേളകളിൽ ജനപ്രീതി നേടിയ ചിത്രം ഒരുക്കിയിരിക്കുന്നത്