അറിവാണ് ലഹരി എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയര് സെക്കന്ററി,കോളേജ് വിദ്യാര്ത്ഥികള്ക്കായി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്നോത്തരി ഉത്തരമേഖലാ മത്സരം മടപ്പള്ളി ഗവ. കോളേജില് നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ അധ്യക്ഷനായി. ക്വിസ് മാസ്റ്റർ ജി.എസ് പ്രദീപ് ക്വിസ് നയിച്ചു. മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.
കോഴിക്കോട്, മലപ്പുറം, കണ്ണൂര്, കാസര്ഗോഡ്, വയനാട് ജില്ലകളിലുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനൽ മത്സര വിജയികൾക്ക് ഒരു ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും ഒന്നാം സമ്മാനമായി ലഭിക്കും. 50000/ രൂപയാണ് രണ്ടാം സമ്മാനം. മികവു പുലര്ത്തി എത്തുന്ന നാലു ടീമുകള്ക്ക് 10000/ രൂപ വീതം നല്കും. മറ്റ് രണ്ട് ടീമുകള്ക്ക് 5000/ രൂപ വീതവും നല്കും. മേഖലാതല മത്സര വിജയികള്ക്ക് ഒന്നാം സമ്മാനം 10000/ രൂപയും , രണ്ടാം സമ്മാനം 5000/ രൂപയും ലഭിക്കും. കൂടാതെ സര്ട്ടിഫിക്കറ്റുകളും നല്കും.
പരിപാടിയുടെ ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസും ഫോട്ടോ പ്രദർശനവും നടന്നു. ചലച്ചിത്ര പിന്നണിഗായകൻ വി.ടി. മുരളി ബോധവൽക്കരണ ക്ലാസ് നയിച്ചു.
മടപ്പള്ളി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈരളി ടിവി ന്യൂസ് എഡിറ്റർ പി.വി. കുട്ടൻ, യുവജന കമ്മീഷൻ മുൻ അംഗം ടി. പി ബിനീഷ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഒ.കെ. ഉദയകുമാർ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ജിനീഷ് പി.എസ്, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് സഹഫ് വി.എം, മീഡിയ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ എന്നിവർ