ഡ്രീം വെസ്റ്റർ മത്സരത്തിൽ വിജയിക്ക് ലഭിക്കുക അഞ്ച് ലക്ഷം രൂപ
പുത്തൻ ആശയങ്ങളാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം. ഒരു സംരംഭം തുടങ്ങാനാവശ്യമായ നൂതനാശയം മനസിലുണ്ടെങ്കില് കേരള സര്ക്കാര് നടത്തുന്ന ഡ്രീംവെസ്റ്റർ മത്സരത്തിൽ പങ്കെടുക്കാം. നവസംരംഭകര്ക്കും ബിസിനസ് താത്പര്യമുള്ളവര്ക്കും ആശയങ്ങള് അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായാണ് വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റര്’ എന്ന പേരില് നൂതനാശയ മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്ക്കാര് 2022-23 സംരംഭകത്വ വര്ഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില് സംരംഭകത്വ വികസന സംരംഭങ്ങളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ആശയങ്ങള്ക്കും സര്ക്കാര് ഉടമസ്ഥതയിലുള്ള ഇന്കുബേഷന് സെന്ററുകളിലെ ഇന്കുബേഷന് സ്‌പേസിലേക്കുള്ള പ്രവേശനം (ഓഫീസ് സ്‌പേസ്, ഫ്രീ വൈ-ഫൈ, ഐഡിയ ഉത്പന്നമാക്കി മാറ്റാനുള്ള സപ്പോര്ട്ട്), മെന്ററിങ് പിന്തുണ, സീഡ് കാപ്പിറ്റല് സഹായം, വിപണിബന്ധങ്ങള് എന്നീ സഹായങ്ങള് ലഭിക്കും.
2022 ഡിസംബർ 23 വരെയുള്ള കാലയളവിൽ www.dreamvestor.in വെബ്സൈറ്റിലൂടെ യുവ സംരംഭകര്ക്ക് നിങ്ങളുടെ ആശയങ്ങൾ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. ഇത് വിദഗ്ധ പാനല് വിലയിരുത്തും. 18-35 വയസ്സിന് ഇടയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു മത്സരാർഥി ഒരു ബിസിനസ് ആശയം മാത്രമേ സമർപ്പിക്കാവൂ. നേരത്തേ അവാർഡുകൾ നേടിയ ആശയങ്ങൾ സമർപ്പിക്കരുത്.
തെരഞ്ഞെടുത്ത 100 ആശയങ്ങള് ക്വാര്ട്ടര് ഫൈനല് ഘട്ടത്തില് വിശദീകരിക്കാനുള്ള അവസരം നല്കും. ഇതില്നിന്ന് തെരഞ്ഞെടുക്കുന്ന 50 ആശയങ്ങള് സെമിഫൈനല് റൗണ്ടിലേക്കും തുടര്ന്ന് മികച്ച 20 ആശയങ്ങള് ഫൈനലിനായും തെരഞ്ഞെടുക്കും. മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നയാള്ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങള് ലഭിക്കുന്നവര്ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. 4 മുതല് 10 വരെ സ്ഥാനങ്ങള് നേടുന്നവര്ക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതല് 20 വരെ സ്ഥാനക്കാര്ക്ക് 25,000 രൂപ വീതവും ലഭിക്കും. കൂടാതെ 20 ഫൈനലിസ്റ്റുകള്ക്കും സര്ട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിക്കും.