പ്രളയക്കെടുതി മൂലം കേരളത്തിന്റെ വിവിധ ജില്ലകളിലെ നാശം സംഭവിച്ച ചരിത്ര രേഖകള്‍ക്ക് ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ പൈതൃകരേഖകള്‍ക്കൊരു സുരക്ഷാ കരവലയം എന്ന പേരില്‍ സൗജന്യമായി മൊബൈല്‍ സംരക്ഷണ ക്ലിനിക് നടത്തും.  ഇന്ന് (ആഗസ്റ്റ് 31) രാവിലെ 11ന് പുരാരേഖാ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.