അമേരിക്കൻ ചലച്ചിത്രപ്രതിഭ പോള്‍ ഷ്രെയ്ഡർ ചിത്രങ്ങളുടെ പ്രദർശനത്തിന് ഞായറാഴ്ച തുടക്കമാകും.  ‘മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്‌റ്റേഴ്‌സ്’ എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ടാണ് ഷ്രെയ്ഡർ പാക്കേജിന് തുടക്കമാകുന്നത്.ഏരീസ് പ്ലക്സിൽ രാവിലെ രാവിലെ 11.30 നാണ് പ്രദർശനം.തുടർന്ന് കൈരളി തിയേറ്ററിൽ മാനസിക പ്രേശ്നങ്ങളാൽ കലുഷിതമായ ഒരു യുദ്ധഭടന്റെ  ജീവിതം പ്രമേയമാക്കിയ ടാക്സി ഡ്രൈവർ എന്ന ചിത്രം പ്രദർശിപ്പിക്കും .

ഷ്രെയ്ഡരുടെ സിനിമാ ജീവിതത്തിലെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് അഞ്ചു ചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഫസ്റ്റ് റീഫോംഡ് ,മാസ്റ്റർ ഗാർഡിനർ ,ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്നീ ചിത്രങ്ങളും വിവിധ ദിനങ്ങളിൽ മേളയിൽ പ്രദർശിപ്പിക്കും.