അയ്യപ്പ സന്നിധിയില്‍ ഭക്തിഗാനമേള അര്‍പ്പിച്ച് കോട്ടയം എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍. ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കി.

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ എം.എന്‍ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ പാപ്പന്‍, റിട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ഉത്രാടം, ശശികുമാര്‍ ചങ്ങനാശ്ശേരി, ശുശീലന്‍ എടത്വ, സി.കെ മധു, സന്തോഷ് കുമാര്‍, സതീഷ് കുമാര്‍, ജഗതി അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.