പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്യും. തുടർന്ന് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ അവതരിപ്പിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം എ സുധാകരൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനിൽ, വി.പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം റാബിയ എടത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ഗംഗാധരൻ സ്വാഗതവും വിജയൻ മാസ്റ്റർ ശ്രീനിലയം നന്ദിയും പറഞ്ഞു.