കിലെയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി സെമിനാർ സംഘടിപ്പിച്ചു.”തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളിൽ മാറി വരുന്ന നിയമങ്ങൾ മനസിലാക്കി, ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സാധിക്കണം. കൂടാതെ സ്ത്രീക്കും പുരുഷനും തൊഴിലിടങ്ങളിൽ തുല്യത ഉറപ്പുവരുത്തണമെന്നും അവർ പറഞ്ഞു.
ചടങ്ങിൽ കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പ്രൊഫ.ഡോ കവിത ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കിലെ പ്രോജക്റ്റ് കോ ഓഡിനേറ്റർ ജാസ്മി ബീഗം, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ടി.കെ രാജൻ, റിസർച്ച് കോ ഓർഡിനേറ്റർ ഡോ.റഫീക്ക ബീവി എം, തുടങ്ങിയവർ പങ്കെടുത്തു