വേങ്ങേരി അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് കൂണ്‍കൃഷി, മത്സ്യകൃഷി, അടുക്കളത്തോട്ട നിര്‍മ്മാണം, കിഴങ്ങ് വര്‍ഗ്ഗ സംസ്‌ക്കരണം, തേനീച്ച കൃഷി, ചക്കയുടെ സംസ്‌ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23,24,26,27,28,29,30 തീയ്യതികളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അഞ്ചു മണി വരെ വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലാണ് പരിശീലന ക്ലാസ്സ്. താത്പര്യമുള്ള കര്‍ഷകര്‍ 9846197067 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഡിസംബര്‍ 16 ന് പച്ചക്കറി വിളകളിലെ തൈകളുടെ ഉത്പാദനവും സംയോജിത കീടരോഗ നിയന്ത്രണവും’ എന്ന വിഷയത്തില്‍ 30 കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നു. രാവിലെ 10 മുതല്‍ നാലുവരെയാണ് ക്ലാസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താല്‍പര്യമുള്ള കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്യണം.ഫോൺ : 04952935850, 9188223584