മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ്,
ജെ എൽ ജി അംഗങ്ങളുടെ സംഗമം നടത്തി. കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി
നഗരസഭ കുടുംബശ്രീ സിഡിഎസ്
സംഘടിപ്പിക്കുന്ന രജതോത്സവം’22 ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സംഘകൃഷിയിൽ ഏർപ്പെടുന്നതിനായി, കൃഷിയിൽ താൽപര്യമുള്ള അയൽക്കൂട്ട വനിതകളെ ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രൂപ്പുകളാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി) അഥവാ സംഘകൃഷി ഗ്രൂപ്പുകൾ.

നഗരസഭ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി കുഞ്ഞൻ സംഗമം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ രജിത സി.ടി അധ്യക്ഷത വഹിച്ചു. നൂതന കൃഷി രീതികൾ എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഹരി ക്ലാസെടുത്തു. കൗൺസിലർമാരായ ജോഷില, വിശ്വനാഥൻ നികുഞ്ജം, ബിജുന, സിറ്റി മിഷൻ മാനേജർ മുനീർ എംപി, സ്നേഹിത സർവീസ്പ്രൊവൈഡർ രഞ്ജുഷ എന്നിവർ സംസാരിച്ചു. സിഡിഎസ് മെമ്പർ ശ്രീതി സി.ടി സ്വാഗതവും ബിന്ദു കെ.പി നന്ദിയും പറഞ്ഞു. സംഘകൃഷി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ ലഭ്യമാകുന്ന അഗ്രി കിയോസ്ക് ഡിസംബർ 24 മുതൽ മുക്കം ഇഎംഎസ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിക്കും.