പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (കെ ഐ ഇ ഡി), 20 ദിവസത്തെ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് പരിശീലനം ഓൺലൈനായി സംഘടിപ്പിക്കുന്നു. 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 06 വരെ സൂം പ്ലാറ്റ്ഫോമിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 1180 രൂപ (ജി എസ് ടി ഉൾപ്പടെ) കോഴ്സ് ഫീ അടച്ച് വെബ്സൈറ്റായ www.kied.info മുഖേന ഡിസംബർ 14 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322, 2532890, 7012376994

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി എയര്‍പോര്‍ട്ട് മാനേജ്ന്റ് രംഗത്തുളള ഏജന്‍സികളുടെ സഹകരണം ലഭ്യമാകും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍, തിരുവനന്തപുരം-33, ഫോണ്‍ 9846033001

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്‍ ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സിന്റെ അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ,കാസറഗോഡ് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന എസ്.സി, എസ്.ടി ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് . 9072668543 ,9072600013.