വിദ്യാരംഗം മാനന്തവാടി ഉപജില്ല സര്‍ഗോത്സവം സമാപിച്ചു. കുഞ്ഞോം എ.യു.പി.സ്‌കൂളില്‍ നടന്ന സര്‍ഗോത്സവത്തില്‍ 87 വിദ്യാലയങ്ങളില്‍ നിന്നായി എഴുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം ജില്ലാ സര്‍ഗോത്സവത്തിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു. എല്‍.പി, യു.പി വിഭാഗത്തില്‍ സെന്റ് ജോസഫ് ടി.ടി.ഐ കണിയാരവും, ഹെസ്‌കൂള്‍ വിഭാഗത്തില്‍ എം.ടി.ഡി.എം എച്ച്.എസ്.എസും ഓവറോള്‍ കിരീടം നേടി.

സമാപനസമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആമിന സത്താര്‍ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം.എം ഗണേശന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യതാരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മണപ്പാട്ടില്‍, എം.എം ചന്തു, സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി ഗണേശ്, എച്ച്.എം ഫോറം കണ്‍വീനര്‍ എം.ഫ്രാന്‍സിസ് സേവ്യര്‍, വിദ്യാരംഗം ഉപജില്ല കണ്‍വീനര്‍ എം.സഹദേവന്‍, പി.ടി.എ പ്രസിന്റ് ഷൈല ബെന്നി, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റഷീദ്, കണ്‍വീനര്‍ എന്‍.വനജ, അധ്യാപകരായ കെ.പി ശിവന്‍, സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു.