രാജ്യാന്തര മേളയിൽ ചിലിയൻ ചലച്ചിത്ര പ്രതിഭ അലഹാന്ദ്രോ ജോഡ്രോവ്സ്‌കി ചിത്രം ദി ഡാൻസ് ഓഫ് റിയാലിറ്റിയുടെ ഏക പ്രദർശനം വ്യാഴാഴ്ച .ജോഡ്രോവ്സ്‌കിയുടെ ജീവിതാനുഭവങ്ങളെ ആധാരമാക്കി നിർമ്മിച്ച ചിത്രം ഉച്ചക്ക് 12 ന് ഏരീസ് പ്ലക്‌സിലാണ് പ്രദർശിപ്പിക്കുന്നത്.

ഒറ്റപ്പെട്ടു പോയ ബാല്യത്തിന്റെയും ജീവിതയാഥാർത്ഥ്യങ്ങളുടേയും സർറിയൽ കാഴ്ചകളാണ് ചിത്രത്തിന്റെ പ്രമേയം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ  ചിലിയൻ രാഷ്ട്രീയവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അലഹാന്ദ്രോയുടെ അവസാന ഓട്ടോബയോഗ്രഫിക് ചിത്രമായ എൻഡ്‌ലെസ്സ് പോയട്രി ദി ഡാൻസ് ഓഫ് റിയാലിറ്റിയുടെ തുടർച്ചയായ ചിത്രം സർറിയൽ സിനിമ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.