കലയുടെയും കലാകാരന്റെയും സ്വാതന്ത്യം വിമർശനത്തിന് അതീതമല്ലെന്ന് ചലച്ചിത്ര നിരൂപകൻ മനു ചക്രവർത്തി. കലയുടെ നിലനിൽപിന് വിമർശനം ആവശ്യമാണെന്നും ചരിത്രത്തിൽ അതിനു നിരവധി തെളിവുകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .രാജ്യാന്തര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാർഡ് ജൂറിയാകുകയെന്നത് പ്രയാസമേറിയ പ്രക്രിയയാണന്ന് ബീനാപോൾ പറഞ്ഞു .ഒരു വിമർശകന് സ്വന്തം നിലപാടുകൾ അവതരിപ്പിക്കാൻ സ്വാതന്ത്യ്രമുണ്ട് .എന്നാൽ ജൂറി അംഗങ്ങൾക്ക് മാനദണ്ഡപ്രകാരമുള്ള തെരഞ്ഞെടുപ്പുകൾ മാത്രമേ നടത്താനാകൂവെന്നും അവർ വ്യക്തമാക്കി.
ചടങ്ങിൽ സംവിധായകൻ പാമ്പള്ളിയുടെ പുതിയ ചിത്രം സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ പോസ്റ്റർ ബംഗാളി അഭിനേത്രി ഗാർഗി റോയ് ചൗധരി പ്രകാശനം ചെയ്തു. തുടർന്ന് ചലച്ചിത്ര നിരൂപകൻ എം.കെ രാഘവേന്ദ്ര രചിച്ച തിങ്കിങ് സിനിമ എന്ന ഗ്രന്ഥം ബീന പോൾ, പ്രൊഫ. ഐ. ഷണ്മുഖദാസിന് നൽകി പ്രകാശിപ്പിച്ചു.ചലച്ചിത്ര നിരൂപകൻ പ്രേമേന്ദ്ര മജുംദാര്‍, ജി.പി രാമചന്ദ്രൻ , വി.കെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു