മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ ഡിസംബർ 16 വെളളിയാഴ്ച രാവിലെ 11 മണി മുതൽ 1 മണിവരെ അമ്പൂരി ഗ്രാമപ ഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണിവരെ വെള്ളറട ഗ്രാമ പഞ്ചായത്തിലും സിറ്റിംഗ് നടത്തുന്നു. വെള്ളറട, അമ്പൂരി ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.