ശബരിമല തീര്‍ഥാടനത്തില്‍ തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വ്യാഴാഴ്ച രാവിലെ 10.30ന് പമ്പയിലെ കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേരും. പ്രമോദ് നാരായണന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, എ.ഡി എം പി. വിഷ്ണു രാജ് , ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കെ.എസ് സുദര്‍ശന്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.