മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലില്‍ റവന്യൂ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മാളികപ്പുറത്തെ പോലീസ് ക്വാര്‍ട്ടേഴ്സിന് എതിര്‍ വശത്തുള്ള ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന രസം, മോര് എന്നിവയാണ് നശിപ്പിച്ചത്. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.ശ്രീകുമാര്‍, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും സന്നിധാനത്തെ ഭക്ഷണശാലകളില്‍ കര്‍ശനമായ പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.