സ്കോൾ കേരള മുഖേന വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2022-24 ബാച്ചിൽ ഒന്നാം വർഷം ഓൺലൈനായി അപേക്ഷിച്ച് രേഖകൾ സമർപ്പിച്ച വിദ്യാർഥികൾ www.scolekerala.org യിൽ നിന്ന് തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് സമ്പർക്ക ക്ലാസിൽ പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കാർഡ് പഠനകേന്ദ്രത്തിൽ ഹാജരാക്കി ഓഫീസ് സീൽ പതിപ്പിക്കണം.