വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ ഡബ്ള്യു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ലിംഗാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പള്‍ മുഹമ്മദ് ഫരീദ് മുഖ്യ പ്രഭാക്ഷണം നടത്തി. ഐ.സി.ഡി.എസ് ഓഫിസര്‍ കാര്‍ത്തിക അന്ന തോമസ്, കെ.എച്ച് ഷൈല, ടി.ഒ അനുബാല എന്നിവര്‍ സംസാരിച്ചു. ദിശ എച്ച്. ആര്‍ ഡയറക്ടര്‍ എ.പി സാജിദ് ക്ലാസ്സെടുത്തു.