ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളമായ കുമളിയില്‍ അയ്യപ്പഭക്തര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡലകാല, മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ചതോടെ പ്രധാന ഇടത്താവളമായ കുമളി വഴി എത്തുന്ന ഭക്തര്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അലോപ്പതി- ആയുര്‍വേദം – ഹോമിയോ – സിദ്ധ വിഭാഗങ്ങളെ ഏകോപിച്ചുകൊണ്ട് ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചത്.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.സിദ്ദിഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നോളി ജോസഫ്, വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി ബിജു, ഹോമിയോ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. വര്‍ഗ്ഗീസ്. റ്റി. ഐസക്, മെഡിക്കല്‍ ഓഫീസര്‍ മീരാ ജോര്‍ജ്, ആയുര്‍വേദ ഡോക്ടര്‍ ഇന്ദു.വി. സുകുമാര്‍, ഹോമിയോ ഡോക്ടര്‍ പ്രിയ. ജെ. തറയില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.