മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിന് കോച്ചിനെ നിയമിക്കുന്നു. ഫുട്‌ബോള്‍ പരിശീലനത്തില്‍ കുറഞ്ഞത് ഡി ലൈസന്‍സ് ഉണ്ടായിരിക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 22 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 202418
