ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. ഡിസംബർ 17 ന് രാവിലെ 10 മണിക്ക് ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. പ്ലസ് ടു, ബിരുദം, എം.ബി.എ (എച്ച്.ആർ), ബിരുദാനന്തരബിരുദം, വൈബ് ഡിസൈനിംഗ്, ഡിപ്ലോമ, ഐ.ടി.ഐ, പോളി, ബി.ആർക്, എം.ആർക്, ബി.എഡ്, നേഴ്‌സിംഗ്, ബി.കോം വിത്ത് ടാലി തുടങ്ങിയ യോഗ്യതയുളളവർക്ക് പങ്കെടുക്കാം.
താൽപര്യമുളള ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണം. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് 0495 2370176 എന്ന വാട്‌സ് അപ് നമ്പറിൽ ബന്ധപ്പെടുക. calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.