പ്രൊബേഷന്‍ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സെമിനാര്‍ ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് സി.ഉബൈദുള്ള അധ്യക്ഷത വഹിച്ചു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ടും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തില്‍ സബ് ജഡ്ജ് സി.ഉബൈദുള്ള ക്ലാസെടുത്തു. സാമൂഹ്യ നീതി വകുപ്പിന്റെയും ജില്ലാ പ്രൊബേഷന്‍ ഓഫീസി ന്റെയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രൊബേഷന്‍ ഒഫന്‍ ഡേഴ്‌സ് ആക്ട് 1958, അനുബന്ധ നിയമങ്ങള്‍ എന്നിവയെ സംബന്ധിച്ചും വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചും ബോധവത്ക്കരണം നല്‍കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ടി.ഡി ജോര്‍ജ്ജുകുട്ടി, പ്രൊബേഷന്‍ അസിസ്റ്റന്റ് മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
