സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയിൽ (ഹോമിയോ) ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 20 ന് എൽ.ബി.എസ് സെന്റർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10 മണിക്ക് നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഒന്നിൽ രാവിലെ 11 മണിയ്ക്കകം നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം.
അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നു തന്നെ നിർദ്ദിഷ്ടഫീസ് അടയ്ക്കണം. അലോട്ട്‌മെന്റ് ലഭിച്ചവർ അതത് കോളേജുകളിൽ ഡിസംബർ 22 ന് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.