ആലപ്പുഴ: കടക്കരപ്പള്ളി പഞ്ചായത്തിലെ കണ്ടമംഗലം ചിക്കരക്കുളത്തിന്റെ നിര്‍മാണോദ്ഘാടനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ആരാധന ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. കെ.എല്‍.ഡി.സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി.എസ്. രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.എല്‍.ഡി.സി.യുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ ചെലവഴിച്ച് കുളം ആഴം കൂട്ടി, കല്ലു കെട്ടി സംരക്ഷിക്കും. രണ്ട് മാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിജി, പഞ്ചായത്തംഗം പി.ഡി. ഗഗാറിന്‍, കണ്ടമംഗലം സ്‌കൂള്‍ മാനേജര്‍ കെ. ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.