തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപ്പും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് എല്‍ ഇ ഡി ലൈറ്റ് പ്രോഡക്ടസ് ഡിസൈന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്, പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി, അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ജില്ലാ വ്യവസായ കേന്ദ്രം വഴി തിരഞ്ഞെടുക്കുന്ന സംരംഭകര്‍ക്ക് കോഴ്‌സുകള്‍ സൗജന്യമായിരിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2326756, 9946782122