ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തി. ഇലക്ടറല്‍ റോള്‍ നിരീക്ഷകനായ വെങ്കിടേശപതിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും പേര് നീക്കം ചെയ്യാനും ഡിസംബര്‍ 18 വരെയാണ് സമയം. അന്തിമ വോട്ടര്‍പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കും.

യുവവോട്ടര്‍മാരെയും നഗര വോട്ടര്‍മാരെയും വോട്ടര്‍പട്ടികയില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബിഎല്‍എ, ബിഎല്‍ഒ ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. ഇതിനായി ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ ഡിസം. 18നും 26നും ഇടയില്‍ വാര്‍ഡ് തലത്തില്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് അദ്ദേഹം പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയ 26നുള്ളില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എം സി ജ്യോതി, ഇആര്‍ഒ, എ ഇ ആര്‍ ഒ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ പി സന്ദീപ്, കെ പി രാഗേഷ് (സിപിഐ), കെ വി ദാസന്‍, കെ ഗോപാലകൃഷ്ണന്‍ (ഐഎന്‍സി), ടി എ മുഹമ്മദ് ഷാഫി (എന്‍സിപി), പി കെ ഷാഹുല്‍ഹമീദ് (ഐയുഎംഎല്‍), കെ ദിനേശ്കുമാര്‍ (ബിജെപി) തുടങ്ങിയവര്‍ പങ്കെടുത്തു.