ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ അധ്യക്ഷത വഹിച്ചു.

15,17,18 തീയതികളിലായി നടന്ന കലാ കായിക മത്സരങ്ങളിൽ ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിൽ നിന്നുമായി ആയിരത്തിലേറെ മത്സരാർത്ഥികളാണ് മാറ്റുരച്ചത്. മത്സര വിജയികക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ കൈമാറി.

സമാപന സമ്മേളനത്തിൽ, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. രാമ ചന്ദ്രൻ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ കെ. ജി. സത്യൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷൈനി റോയ്, ചക്കുപള്ളം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അമ്മിണി ഗോപാലകൃഷ്ണൻ, മറ്റു ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ, മോണ്ട് ഫോർട്ട്‌ സ്കൂൾ പ്രിൻസിപ്പൽ ബ്രദർ. ജോസഫ് തോമസ് , ഉദ്യോഗസ്ഥ പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

——————————————————————————————————————————————————————————-

നെടുംകണ്ടം ബ്ലോക്ക് ഓവറോൾ ചാമ്പ്യൻമാർ

ഇടുക്കി ജില്ലാ കേരളോത്സവം കലാ കായിക മത്സരങ്ങൾ അവസാനിച്ചപ്പോൾ 299 പോയിന്റുകളുമായി നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 283 പോയിന്റുകളുമായി അഴുത ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തുമെത്തി. 250 പോയിൻ്റുകൾ നേടി കട്ടപ്പന ബ്ലോക്ക് ആണ് മൂന്നാം സ്ഥാനത്ത്.

ക്ലബുകളിൽ അഴുത അമൃത നൃത്തകലാഭവൻ 178 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. 46 പോയിന്റുകളുമായി കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് രണ്ടാമത്. 28 പോയിന്റുകളുമായി ദേശിയ വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കായിക മത്സരത്തിൽ വ്യക്തിഗത ചാമ്പ്യൻമാരയി സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിലെ ആഷ്‌ബിൻ ദിലീപും
സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിലെ നിവേദയും വനിത വിഭാഗത്തിൽ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിലെ സോണിയ ജോസഫും പുരുഷ വിഭാഗത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലെ അഭിജിത് മോഹൻദാസും തെരഞ്ഞെടുക്കപ്പെട്ടു. കലാ മത്സരങ്ങളിൽ അഴുത ബ്ലോക്കിലെ അനന്ദകുമാർ ജി. ആണ് കലാപ്രതിഭ. കട്ടപ്പന ബ്ലോക്കിലെ അർച്ചന ബിജുവാണ് കലാതിലകം.