വയനാട് ജില്ലയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനിയര്‍/ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടിഐ. 35 വയസ്സ് കവിയാത്ത പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവയുമായി ഡിസംബര്‍ 29 ന് രാവിലെ 9 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202232.
