ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിടം യാഥാർത്ഥ്യമായി. നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനച്ചടങ്ങ് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും.

ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യങ്ങളൊരുക്കി പുതിയ കെട്ടിടം പണിതുയർത്തിയത്. മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദറിന്റെ 2017 – 18 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.72 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനമാകും. കെട്ടിടോദ്ഘാടനത്തിനുള്ള തയ്യാറെടു

1919 ലാണ് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് എട്ട് അധ്യാപകരും 226 വിദ്യാർത്ഥികളുമുണ്ട്. സമീപവാസിയായ പരേതനായ തുപ്രൻ ആണ് സ്കൂളിന് സ്ഥലംവിട്ടുനൽകിയത്. 63 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആദ്യകാലങ്ങളിൽ മത്സ്യത്തൊഴിലാളികളും അധ്യയനം നടത്തിയിരുന്നു. തിരുവത്ര, പുത്തൻകടപ്പുറം, ബേബിറോഡ് പ്രദേശങ്ങളിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടേയും ബീഡിത്തൊഴിലാളികളുടേയും നിരവധി തലമുറകളിൽപ്പെട്ട കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽനിന്നാണ്. അധ്യാപകർ, അഭിഭാഷകർ, ന്യായാധിപർ, ഡോക്ടർമാർ, ജനപ്രതിനിധികൾ അങ്ങനെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിരവധിയാളുകളെ ഈ വിദ്യാലയം നാടിന് സംഭാവന ചെയ്തു.

പ്രദേശത്തിന്റെ അഭിമാനമായി തലയുയർത്തിനിൽക്കുന്ന ഈ പാഠ്യശാല ഇരുനിലകളിലായാണ് നിർമ്മിച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിലെ താഴേ നിലയിൽ അഞ്ച് ക്ലാസ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റ്, പൊതു ടോയ്ലറ്റ് എന്നിവയും മുകൾ നിലയിൽ ആറ് ക്ലാസ് റൂം, ഒരു പൊതു ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.