തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ കിണറിന് മുകളിലും ടാങ്കുകളുടെ മുകളിലുമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയത് ലേലം വിളിച്ച് വിൽക്കുന്നു. ലേലം നടത്തുന്ന തിയതി – 2023 ജനുവരി 07 രാവിലെ 11 മണി. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടുക.

കുന്നംകുളം റീ.സർവ്വെ 31/22ൽ പ്പെട്ട 0.0320 ഹെക്ടർ സ്ഥലത്തിന്റെ വശം തിരിയാത്ത പകുതി അവകാശം 11/01/2023ന് രാവിലെ 11 മണിക്ക് കുന്നംകുളം വില്ലേജ് ഓഫീസിൽ വെച്ച് കുന്നംകുളം തഹസിൽദാരോ തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ലേലം ചെയ്യും.

തൃശൂർ സിറ്റി പേരാമംഗലം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഷ്ണങ്ങളായി മുറിച്ചിട്ട് സൂക്ഷിച്ചിരുന്ന തേക്ക് മരത്തിന്റെ പുനർലേലം ഡിസംബർ 28ന് രാവിലെ 11 മണിക്ക് സ്റ്റേഷനിൽ വച്ച് നടക്കും. ഫോണ്‍: 0487 2307237