ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ഉത്പന്ന വിപണനമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 21, 22, 23 തിയതികളിലായി കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപമുളള സ്കൂട്ടര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മേള. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്ക്വാഷ്, വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, വിവിധ പലഹാരങ്ങള്‍, ചിപ്സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകള്‍, തുണി/ജൂട്ട് ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, സോപ്പ്, ടോയ്ലറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങള്‍ എന്നിവ മേളയില്‍ ഉണ്ടായിരിക്കും. രാവിലെ 9.30 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് മേള.