കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ക്രിസ്മസ്-പുതുവത്സര മേള പ്രമാണിച്ച് 2023 ജനുവരി അഞ്ച് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ഗവ സ്‌പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കോങ്ങാട് നഗരസഭ കോംപ്ലക്‌സ്, തൃത്താല, കുമ്പിടി എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമസൗഭാഗ്യകളിലും സ്‌പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
മേളയോടനുബന്ധിച്ച് എല്ലാ വില്‍പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില, ഷര്‍ട്ടിങ് തുണിത്തരങ്ങളും തേന്‍, മറ്റ് ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ക്രെഡിറ്റ് സൗകര്യവും ഉണ്ടെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.