തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ നവീകരിച്ച വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. പ്രിൻസിപ്പൽ ഡോ. വിടി. ബീന, പ്രൊഫസർ ഡോ. ശ്രീജിത് കുമാർ, വെബ്സൈറ്റ് നോഡൽ ഓഫീസർ ഡോ. പ്രശാന്ത്, ഡോ. അനുലേഖ് ബാബു എന്നിവർ പങ്കെടുത്തു. www.gdctvm.org എന്ന വെബ്‌സൈറ്റ്, കോളേജിന്റെ അക്രഡിറ്റേഷനും ദന്തൽ കൗൺസിൽ അംഗീകാരത്തിനും ഉപകരിക്കും. രോഗികൾക്ക് ചികിത്സാസംബന്ധമായ വിവരശേഖരണത്തിനും ഇത് ഉപകാരപ്രദമാണ്.